Skip to main content

പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ സ്‌പോർട്‌സ് ക്വാട്ട ഒഴിവുകൾ

 പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ സ്‌പോർട്‌സ് ക്വാട്ട വിഭാഗത്തിൽ ഒഴിവുകൾ നിലവിലുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്യാപ്പ്  രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും മതിയായ രേഖകളുമായി ജൂലൈ 29-ന് വൈകിട്ട് മൂന്നിനകം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9446145634, 0480-2802213.

date