Skip to main content

വാഹനം ആവശ്യമുണ്ട്

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ അതിവേഗ ഫീൽഡ് പരിശോധന പൂർത്തിയാക്കുന്നതിനായി തൃശൂർ താലൂക്ക് ഓഫീസിലേക്കും കീഴിലുള്ള വില്ലേജ് ഓഫീസുകളിലേക്കും വാഹനം വാടകയ്ക്ക് എടുക്കുവാൻ ടെണ്ടർ ക്ഷണിച്ചു.  ഡ്രൈവർ സഹിതം വാഹനം (കാർ/ജീപ്പ്/ബൊലേറോ) വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകൾ ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് മൂന്നിനകം അപേക്ഷ സമർപ്പിക്കണം. 2027 ജനുവരി 31 വരെ ആറ് വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചിട്ടുള്ളത്.  പ്രതിമാസം പരമാവധി 1500 കിലോമീറ്റർ സഞ്ചരിക്കുന്നതിന് ഡ്രൈവറുടെ വേതനം, ഇന്ധനം, മെയിന്റനൻസ്, ടാക്സ്, ഇൻഷുറൻസ് അടക്കമുള്ള എല്ലാ ചെലവുകളും ഉൾപ്പെടുത്തി പരമാവധി 35,000 രൂപ നിരക്കിലാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. ഫോൺ: 0487-2331443
 

date