Post Category
*റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാം*
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ് .ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയ്യതി ജൂലൈ 31 വരെ നീട്ടി. പത്താം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ല്‍ ലഭിക്കും. വിശദ വിവരങ്ങൾക്ക് കാട്ടിക്കുളം ശ്രീ പ്രണവം യോഗ്യ വിദ്യാ പീഠം എജ്യുക്കേഷണൽ ട്രസ്റ്റ് (ഫോൺ: 9495741785, 9037747522), മാനന്തവാടി സമഗ്ര യോഗ ആന്റ് മെഡിറ്റേഷൻ സെന്റർ (ഫോൺ: 9388461156) എന്നിവയുമായി ബന്ധപ്പെടാം.
date
- Log in to post comments