Skip to main content

സ്‌കോൾ-കേരള; ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സ്‌കോൾ-കേരളയുടെ ഹയർസെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്‌സ്വൊക്കേഷണൽ ഹയർസെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്സുകളുടെ 2026-28 ബാച്ചിലെ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 17 വരെയും, 100 പിഴയോടെ സെപ്റ്റംബർ 3 വരെയും അപേക്ഷ സമർപ്പിക്കാം. രജിസ്‌ട്രേഷൻ സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റായ www.scolekerala.org -ലെ ബന്ധപ്പെട്ട ലിങ്ക് വഴി ഓൺലൈനായി നടത്താം. ഫീസ്രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾപ്രോസ്‌പെക്ടസ് എന്നിവ സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്‌കോൾ-കേരള സംസ്ഥാന ഓഫീസിലോ അതത് ജില്ലാകേന്ദ്രങ്ങളിലോ നേരിട്ടോ സ്പീഡ് പോസ്റ്റ്/രജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കണം. സംസ്ഥാനജില്ലാകേന്ദ്രങ്ങളുടെ വിലാസം സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2342950, 0471-2342271, 0471-2342369.

പി.എൻ.എക്‌സ്. 2777/2026

date