Skip to main content

യുവജനങ്ങള്‍ക്കായി റെഡ് റിബണ്‍ ക്വിസ് മത്സരവും റെഡ് മാരത്തോണും സംഘടിപ്പിക്കുന്നു

കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ജില്ലാതലത്തില്‍ റെഡ് റിബണ്‍ ക്വിസ് മത്സരവും റെഡ് മാരത്തോണും സംഘടിപ്പിക്കുന്നു. എച്ച്.ഐ.വി/എയ്ഡ്‌സ്, രക്തദാനം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണാര്‍ത്ഥം നടത്തുന്ന ക്വിസ് മത്സരം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. 8, 9, 11 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം (ഒരു ബ്ലോക്കില്‍ നിന്ന് രണ്ട് ടീമുകള്‍ വീതം). 17 മുതല്‍ 24 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കായി നടത്തുന്ന 5 കി.മീ മാരത്തോണ്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ ഏഴിന് മലപ്പുറം എം.എസ്.പി സ്‌കൂളിന് മുന്നില്‍ നിന്ന് ആരംഭിക്കും. സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേകമായി നടത്തുന്ന മാരത്തോണിലും ക്വിസ് മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്നിനകം  9947538800, 9447661879 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.

date