*ചാലക്കുടി മോഡൽ റസിഡെൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ് അധ്യാപക ഒഴിവ്: വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 3-ന്*
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് എച്ച്.എസ്.എസ്.ടി ഫിസിക്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. പി.എസ്.സി നിർദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്കായി 2026 ഓഗസ്റ്റ് മൂന്നിന് രാവിലെ 10:30-ന് ചാലക്കുടി മോഡൽ റസിഡെൻഷ്യൽ സ്കൂളിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അധ്യയന വർഷം അവസാനിക്കുന്നത് വരെയോ 2027 മാർച്ച് 31 വരെയോ ആണ് നിയമനം നൽകുക. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം പ്രതിദിനം 1340 രൂപ ദിവസവേതനമായി ലഭിക്കും. നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ വെയിറ്റേജ് മാർക്ക് സഹിതം മുൻഗണന ലഭിക്കും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണന ഉണ്ടായിരിക്കുന്നതല്ല. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 10:30-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ- 0480-2960400.
- Log in to post comments