Skip to main content

എ.ഐ അറിവുത്സവം' സംഘടിപ്പിച്ചു*

*'

 

 

കൃത്രിമബുദ്ധി (എ.ഐ) മേഖലയിലെ അവബോധവും പ്രായോഗിക അറിവും പൊതുജനങ്ങൾക്ക് പകർന്നുനൽകുന്നതിനായി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എ.ഐ അറിവുത്സവം സംഘടിപ്പിച്ചു. 

 

സി. രവീന്ദ്രനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥൻ അധ്യക്ഷത വഹിച്ചു.

 

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തൊഴിൽ, സംരംഭകത്വം, പൊതുസേവനം തുടങ്ങിയ വിവിധ മേഖലകളിൽ എ.ഐയുടെ സാധ്യതകളെയും പ്രയോജനങ്ങളെയുംക്കുറിച്ച് തേജസ് എഞ്ചിനിയറിംഗ് കോളേജിലെ പ്രിൻസിപ്പൽ ഡോ. വിൻസ് പോൾ പരിശീലനം നൽകി.

 

 ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. സിമി, ചുണ്ടൽ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, കണ്ടാണശ്ശേരി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ് , പോർക്കുളം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.വി. പ്രശാന്തൻ മാസ്റ്റർ, ലീല രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.യു. ബിബിൻ, സി.എൻ. പ്രസാദ്, ഇന്റേണൽ വിജിലൻസ് ഓഫീസർ വി. ജയരാജൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ആർ. അഭിലാഷ്, ജില്ലാ പ്രോഗ്രാം മാനേജർ ശ്രുതി ശിവൻ, ചൊവ്വന്നൂർ ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.എച്ച്. സൽമ തുടങ്ങിയവർ പങ്കെടുത്തു.

date