Skip to main content

കുടിശ്ശിക അടയ്ക്കാന്‍ അവസരം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശിക നിലനില്‍ക്കുന്ന വാഹന ഉടമകള്‍ക്ക് നാലു തവണകളായി കുടിശ്ശിക തുക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചതായി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. 36 മാസം വരെ തൊഴിലാളി അംശാദായം കുടിശ്ശിക വരുത്തിയ അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്കും സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക അടയ്ക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. 36 മാസത്തിനു മുകളില്‍ കിടിശ്ശികയുള്ളവര്‍ക്ക് അര്‍ഹതയില്ല. ഫോണ്‍: 0491 2547437.

date