Skip to main content

സ്പോട്ട് അഡ്മിഷൻ

ടൂറിസം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്‌സായ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിലേയ്ക്ക് ഒ.ബി.സി വിഭാഗത്തിൽ ഏതാനും സീറ്റും, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് എന്നീ കോഴ്സുകളിലേയ്ക്ക് എസ്.സി, എസ്.ടി വിഭാഗത്തിലും, കൂടാതെ മററ് വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി./പ്‌ളസ് ടു/ ടി.സി. എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് എത്തി അഡ്മിഷൻ നേടാവുന്നതാണ്. അടിസ്ഥാന യോഗ്യത പ്‌ളസ് ടു / തത്തുല്യം / ഡിഗ്രി. ഫോൺ: 0471 2728340 / 8075319643/7561882783 / 6238455239.

പി.എൻ.എക്‌സ്. 2780/2026

date