Skip to main content

കെ എച്ച് ആർ ഡബ്ല്യു എസിൽ ഡെപ്യൂട്ടേഷൻ

        കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ (കെ എച്ച് ആർ ഡബ്ല്യു എസ്) ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജൂനിയർ അസിസ്റ്റന്റ്/ ക്ലർക്ക് തസ്തികയിലുള്ള ഉദ്യോഗാസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ വകുപ്പ് മേധാവിയുടെ എൻ ഒ സി സഹിതം സെപ്റ്റംബർ 1 വൈകിട്ട് 5 നു മുൻപായി മാനേജിങ് ഡയറക്ടർ, കെ എച്ച് ആർ ഡബ്ല്യു എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 695035 വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 2786/2026

date