അപേക്ഷ ക്ഷണിച്ചു
അലിഗഢ് മുസ്ലിം സർവകലാശാലയുടെ (AMU) വിദൂരവിദ്യാഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസവും (Distance and Online Education) നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പിജി, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ തുടങ്ങിയവയിലേക്കാണ് പ്രവേശനം ലഭ്യമാകുന്നത്.
വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും പഠനത്തോടൊപ്പം തൊഴിലും മുന്നോട്ട് കൊണ്ടുപോകാൻ സഹായകമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്സുകൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. പഠനം തടസപ്പെടാതെ തുടരാൻ ആഗ്രഹിക്കുന്നവർക്കും ഉയർന്ന വിദ്യാഭ്യാസം തേടുന്നവർക്കും ഈ അവസരം ഏറെ പ്രയോജനകരമായിരിക്കും. കോഴ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.cdoeamu.ac.in സന്ദർശിക്കാം. ഫോൺ: 9778100801.
പി.എൻ.എക്‌സ്. 2791/2026
- Log in to post comments