Skip to main content

പ്രൊവിഷണൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട പ്രൊവിഷണൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്‌മെന്റ്  ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ടുന്ന അവസാനതീയതി  ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361.

പി.എൻ.എക്‌സ്. 2795/2026

date