ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 6.59 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു. സമഗ്ര നെൽകൃഷി വികസനം, ജൈവഗ്രാമം-സന്തുഷ്ട ഗ്രാമം, സമഗ്ര വാഴകൃഷി, കിഴങ്ങുകൃഷി, പച്ചക്കറി കൃഷി വികസനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
ലൈഫ് ഭവന പദ്ധതി, ന്യൂലൈഫ് ഭവന പദ്ധതി എന്നിവയ്ക്കായി 1.85 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഉത്പ്പാദന മേഖലയിൽ 1.3 കോടി രൂപയും പശ്ചാത്തല മേഖലയിൽ 1.21 കോടി രൂപയും സേവന മേഖലയിൽ 3.87 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയ്ക്ക് 80 ലക്ഷം രൂപയാണ് വകയിരുത്തിയത്. ആരോഗ്യ മേഖലയിലെ പുതിയ പദ്ധതിയായ 'സുരക്ഷ' സമഗ്ര മാനസികാരോഗ്യ പരിപാടി, ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയായ 'ആരോഗ്യഭവനം' എന്നിവയും പട്ടികജാതിക്കാരും താഴ്ന്ന വരുമാനക്കാരുമായ രോഗികൾക്ക് ചിറയിൻകീഴ് താലൂക്കാശുപത്രി വഴി അവശ്യസേവനം നടപ്പാക്കൽ എന്നിവയും പദ്ധതി ലക്ഷ്യംവയ്ക്കുന്നു.
(പി.ആർ.പി. 31/2019)
- Log in to post comments