Skip to main content

ആക്ഷേപം ബോധിപ്പിക്കാം

ശക്തികുളങ്ങര, പരവൂര്‍,  പാരിപ്പള്ളി, പള്ളിത്തോട്ടം, ഓച്ചിറ, കൊട്ടിയം, കൊല്ലം ഈസ്റ്റ്- വെസ്റ്റ്, കരുനാഗപ്പള്ളി, കണ്ണനല്ലൂര്‍, ഇരവിപുരം, അഞ്ചാലുംമൂട്, ചവറ, തെക്കുംഭാഗം, ചാത്തന്നൂര്‍, ട്രാഫിക് എന്നീ പോലീസ് സ്റ്റേഷനുകളില്‍  സൂക്ഷിച്ചിട്ടുള്ള വിവിധ ക്രൈം കേസുകളില്‍പ്പെട്ട  വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് കോടതി  ഉത്തരവായിട്ടുള്ളതാണ്.  ഈ വാഹനങ്ങള്‍ക്കുമേല്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം  ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ   ഇന്ന് മുതല്‍ 30 ദിവസത്തിനകം  ബന്ധപ്പെടണം. ഫോണ്‍: 04724 2764422.
 

 

date