ഹെപ്പറ്റൈറ്റിസ് ദിനാചരണവും സൗജന്യ ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ ഉദ്ഘാടനവും നടത്തി
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെയും ഹൈ റിസ്ക് വിഭാഗങ്ങൾക്കുള്ള സൗജന്യ ഹെപ്പറ്റൈറ്റിസ് വാക്സിനേഷന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ നിർവഹിച്ചു.
ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ. ആർ അധ്യക്ഷനായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ സി സച്ചിൻ, ജില്ലാ ടി ബി &എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു, ജില്ലാ എഡ്യൂക്കേഷൻ &മാസ്സ് മീഡിയ ഓഫീസർ ഷബീർ വി എ, ജില്ലാ ലാബ് ഓഫീസർ ഇൻ-ചാർജ് എം.കെ ഉമേശൻ എന്നിവർ സംസാരിച്ചു.
ചോല, ഹെൽത്ത് ലൈൻ, ജീവന സംസ്‌കൃതി എന്നീ വിവിധ പ്രൊജക്ടുകളുടെ പങ്കാളിത്തത്തിലൂടെ ഹൈ റിസ്ക് വിഭാഗങ്ങളിൽ ഉള്ളവർക്കായുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സനേഷനും പരിശോധനയും നടന്നു.
ഹൈറിസ്ക് വിഭാഗങ്ങളുടെ തുടർ പരിശോധനയും വാക്‌സിനേഷനും കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളേജ്, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണ്.
- Log in to post comments