Skip to main content

ഓണാഘോഷങ്ങൾക്ക് സുരക്ഷിത രുചിയൊരുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്; ജൂലൈ 30-ന് ബോധവത്കരണ ക്ലാസ്

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്താൻ തീരുമാനിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മധുരപലഹാര നിർമ്മാണ കേന്ദ്രങ്ങൾ, മത്സ്യ-മാംസ വിൽപ്പനശാലകൾ, ഓണച്ചന്തകൾ എന്നിവിടങ്ങളിലാണ് വ്യാപക പരിശോധനകൾ നടത്തുക. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം-2006 (ഷെഡ്യൂൾ IV) അനുസരിച്ചുള്ള ശുചിത്വ-സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.  ഇതിന്റെ മുന്നോടിയായി ഹോട്ടൽ, കാറ്ററിംഗ്, ബേക്കറി മേഖലകളിലെ സംരംഭകരെയും ജീവനക്കാരെയും ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, ശുചിത്വം, നിയമാനുസൃത നടപടികൾ എന്നിവയെക്കുറിച്ച് ജൂലൈ 30-ന് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഫോൺ- 0487-2424158 ഇമെയിൽ- acfsthrissur@gmail.com.

date