Post Category
ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജിൽ പി.ജി സംവരണ സീറ്റുകളിൽ ഒഴിവ്
കുട്ടനെല്ലൂർ ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സംവരണ സീറ്റുകൾ ഒഴിവുണ്ട്. എം.എ ഇക്കണോമിക്സ് (ഇ.ഡബ്ല്യു.എസ് - 1), എം.എ ഇംഗ്ലീഷ് (എസ്.ടി - 1, മുസ്ലിം - 2, ഇ.ടി.ബി - 1), എം.എ ഹിസ്റ്ററി (എസ്.സി - 1), എം.കോം (ഇ.ഡബ്ല്യു.എസ് - 1, എസ്.ടി - 1) എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകൾ. കാലിക്കറ്റ് സർവകലാശാല ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 2026 ഓഗസ്റ്റ് 4-ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷ സമർപ്പിക്കണം. ക്യാപ് രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്, എസ്.എസ്.എൽ.സി, ഡിഗ്രി മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും, ആധാർ കാർഡ്, സംവരണം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ- 0487-2353022.
date
- Log in to post comments