Post Category
വിവിധ തസ്തികകളിലേക്കുള്ള അഭിമുഖങ്ങള്‍ മാറ്റിവെച്ചു
2026-27 അധ്യയന വര്‍ഷത്തില്‍ പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലേക്കും ഗവ. മോഡല്‍ ലാബ് സ്‌കൂളിലേക്കുമായി നടത്താനിരുന്ന വിവിധ തസ്തികകളിലെ അഭിമുഖങ്ങള്‍ മാറ്റിവെച്ചതായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി, അസിസ്റ്റന്റ് ടീച്ചര്‍ തസ്തികകളിലേക്ക് ജൂലൈ 29-നും ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റര്‍, ലൈബ്രേറിയന്‍, വാച്ച്മാന്‍ കം സ്വീപ്പര്‍, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നിവയിലേക്ക് ജൂലൈ 30-നും നടത്തുവാന്‍ തീരുമാനിച്ചിരുന്ന അഭിമുഖങ്ങളാണ് മാറ്റി വെച്ചിരിക്കുന്നത്. അതേസമയം, ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്റെ അഭിമുഖം മുന്‍ നിശ്ചയപ്രകാരം ജൂലൈ 29-ന് തന്നെ നടക്കും.
date
- Log in to post comments