Skip to main content

ഗവ. വനിത ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ 

മെഴുവേലി ഗവ. (വനിത) ഐ.ടി.ഐയിൽ എൻസിവിറ്റി സ്കീം പ്രകാരം ആഗസ്റ്റിൽ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനം നേടാന്‍ താൽപര്യമുള്ളവർക്ക് ജൂലൈ 30ന് രാവിലെ 10 മുതല്‍ ആഗസ്റ്റ് എട്ട് വൈകിട്ട് അഞ്ച് മണി വരെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഗവണ്‍മെന്റ് ഫീസ് എന്നിവ സഹിതം ഇലവുംതിട്ട ജംഗഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ.(വനിത) ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. പരിശീലനം തികച്ചും സൌജന്യമാണ്. കൂടാതെ ഉച്ചഭക്ഷണം ഉണ്ടായിരിക്കും. പ്രായപരിധി ബാധകമല്ല. വിശദവിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ 0468 2259952, 9496366325 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
(പിആർ/എഎൽപി/1526)

date