സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടി അതിനെ നിയന്ത്രിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കണം: മന്ത്രി റോജി എം. ജോൺ
സാങ്കേതികവിദ്യയെ കേവലം ഉപഭോക്താക്കളായി ഉപയോഗിക്കുക എന്നതിനപ്പുറം അതിൽ പൂർണ്ണ പ്രാവീണ്യം നേടാനും അതിനെ സ്വന്തം നിയന്ത്രണത്തിലാക്കാനും വിദ്യാർഥികൾക്ക് സാധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.
ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ അക്കാദമിക് റെക്കഗ്നിഷൻ സെറിമണി 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. സാങ്കേതികവിദ്യ വളരുമ്പോൾ അതിനനുസരിച്ച് വിദ്യാർഥികളെ പ്രാഗല്ഭ്യമുള്ളവരാക്കി മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. അനുഭവപാഠങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ജീവിതവിജയം കൈവരിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഐ.എച്ച്.ആർ.ഡി (IHRD) ഡയറക്ടർ പ്രൊഫ. എം.വി. രാജേഷ്
അധ്യക്ഷനായി. കോളേജ് ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ഡോ. വി.എസ്. ഹരി, ഡീൻ ഡോ. കെ.ടി. ഷാനവാസ് എന്നിവരും അധ്യാപകരും സാങ്കേതിക രംഗത്തെ പ്രമുഖരും സംസാരിച്ചു.
- Log in to post comments