Skip to main content

**അമ്പലവയൽ ഗ്രാമപഞ്ചായത്ത് പരിശീലനം സംഘടിപ്പിച്ചു**

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർമാർ, എഎല്‍എംഎസ്ഇ അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൻ.സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടികള്‍ മികച്ച ശിശു സൗഹൃദ സ്ഥാപനങ്ങളായി മാറ്റുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമഗ്രമായ പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ, ചുമതലകൾ, ഗ്രാമപഞ്ചായത്തിൻ്റെ സഹായ പദ്ധതികൾ, വിവിധ സർക്കാർ ഏജൻസികളുടെ പദ്ധതികൾ എന്നിവയെ കുറിച്ച് ക്ലാസുകളും ചർച്ചയും നടത്തി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ബാബു അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി ഷഫീഖ്, സിജി എൽദോ, എ ആർ മോഹനൻ സുരേന്ദ്രൻ, റംല സുലൈമാൻ, റെജിലാ ഷാഫി, ജിൻസി എം, ജോസ്, ആമിന, ജിൻസി, കെ സി സുനിത, ശ്രീകല, നിഷ സജി, സിന്ധു, യു എം ജോസ്, ഗീത, ബിന്ദു എന്നിവർ സംസാരിച്ചു.

date