Skip to main content

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

പട്ടികജാതി വിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലന പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ​ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. 

വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് പകർപ്പുകൾ എന്നിവ സഹിതം ആ​ഗസ്റ്റ് 31ന് വൈകീട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യൻകാളി ഭവൻ (ഒന്നാം നില), കനകനഗർ, വെള്ളയമ്പലം - 695003. ഫോൺ: 0471- 2314238

date