Skip to main content

പ്രമാണ പരിശോധന

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പഞ്ചവാദ്യം കം വാച്ചർ (കാറ്റഗറി നം. 52/2025) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ ദേവജാലിക പ്രൊഫൈലിൽ അപ്‌ലോഡ്‌ ചെയ്ത സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ യോഗ്യരായവരുടെ പ്രമാണ പരിശോധന ആഗസ്റ്റ് 3 മുതൽ 6 വരെ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 9.30 മുതൽ നടക്കും. ഹാജരാക്കേണ്ട മെമ്മോ ഉദ്യോഗാർഥികളുടെ ദേവജാലിക പ്രൊഫൈലിലെ Document Verification Memo -> Download Memo എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ വിജ്ഞാപന പ്രകാരമുള്ള യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും വെരിഫിക്കേഷൻ മെമ്മോയും സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 2848/2026

date