Skip to main content

അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുകളിലേക്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് എട്ട് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. 
ഫോണ്‍: 0495 2373976, 9447637765.

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലെ ഒഴിവുകളിലേക്ക് ജൂലൈ 31ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 9.30ന് എത്തണം.എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 9497840006, 8547005079, 9847979857.

വിജ്ഞാന്‍വാടി കോഓഡിനേറ്റര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂവത്താളി, നാവോട്ട്കുന്ന് നഗര്‍, മീനത്തുകര നഗര്‍, വലിയമല, പാറക്കല്‍ താഴെ, ചക്കിട്ടപ്പാറ വിജ്ഞാന്‍വാടികളില്‍ കോഓഡിനേറ്റര്‍ നിയമനത്തിന് ഓഗസ്റ്റ് നാലിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖം നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 21-45 പ്രായപരിധിയിലുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2370379.

അധ്യാപക നിയമനം

കോഴിക്കോട് മലാപറമ്പ് ഗവ. ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതനത്തില്‍ ഇംഗ്ലീഷ് അധ്യാപികയെ  
നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് മലാപറമ്പ് സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്
കോളേജില്‍ നടക്കും. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2370714.

കോഴിക്കോട് മലാപറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചറര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10ന് നടക്കും. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/അപ്ലൈഡ്
ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും ഫസ്റ്റ് ക്ലാസ്
റഗുലര്‍ ബി.ടെക് നേടിയവര്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 9447761201.

ക്വട്ടേഷന്‍ ക്ഷണിച്ചു

നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകള്‍ 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

സീറ്റൊഴിവ്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് കോഴ്സില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം
നേടാം. ഫോണ്‍: 0495 2370026, 8891370026.

കുക്ക് നിയമനം

പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ കുക്ക് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് നടക്കും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. അപേക്ഷകര്‍ 60 വയസ്സില്‍ താഴെയുള്ളവരും പഞ്ചായത്തില്‍ സ്ഥിരതാമസക്കാരും ആയിരിക്കണം. ഫോണ്‍: 0496 2557270.

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒയുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2373566, 9496904270.

date