മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വര്‍ണക്കാഴ്ചകളുമായി ബ്രഷ് സ്‌ട്രോക്‌സ്
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം വര്‍ണക്കാഴ്ചകളൊരുക്കി കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, തുഷാരഗിരി ഡി.ടി.പി.സി ഹണി റോക്ക് റിസോര്‍ട്ട്, കേരള ചിത്രകല പരിഷത്ത് ജില്ലാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് തുഷാരഗിരിയില്‍ പരിപാടി സംഘടിപ്പിച്ചത്. 40ഓളം കലാകാരന്മാര്‍ തത്സമയം ക്യാന്‍വാസില്‍ ചിത്രങ്ങളൊരുക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ വിന്‍സന്റ് വടക്കേമുറിയില്‍, റിയാനസ് സുബൈര്‍, മിനി സണ്ണി, കേരള ചിത്രകല പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.കെ ഷിബുരാജ്, സെക്രട്ടറി ഷാജു നിരവത്ത്, തുഷാരഗിരി വനസംരക്ഷണസമിതി പ്രസിഡന്റ് ബേബി കോട്ടപ്പള്ളി, ബെനിറ്റോ ചാക്കോ, ഷെല്ലി മാത്യു കുന്നേല്‍, റോയി കാരത്തറ എന്നിവര്‍ സംസാരിച്ചു.
- Log in to post comments