Post Category
സീറ്റൊഴിവ്
2026 ലെ ഐ ടി ഐ പ്രവേശനത്തിന്റെ ഭാഗമായി ചാല ഗവ. ഐ ടി ഐ യിലെ വിവിധ ട്രേഡുകളിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും ഒഴിവുവന്ന സീറ്റുകളിലേയ്ക്ക് ഓഫ്‌ലൈനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 4ന് ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ (2 എണ്ണം), ആധാർ കാർഡ്, അഡ്മിഷൻ ഫീസ് എന്നിവ സഹിതം ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ.ഐ.ടി.ഐയിൽ എത്തിച്ചേരണം. ഫോൺ: 0471 2459255.
പി.എൻ.എക്‌സ്. 2857/2026
date
- Log in to post comments