Skip to main content

എച്ച്ഐവി എയ്ഡ്സ് ബോധവല്‍ക്കരണം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം, ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗം എന്നിവയുടെ സയുക്താഭിമുഖ്യത്തില്‍ എച്ച്ഐവി എയ്ഡ്സ് ബോധവല്‍ക്കരണം സ്‌കൂളുകളില്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി 8, 9 ,11 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിച്ചു.

ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സന്തോഷം കണ്ടെത്തുകയാണെന്നും ഓരോ വ്യക്തിയും സ്വന്തം ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ജി റാവു, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. അജീഷ് കൃഷ്ണന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ബിമല്‍ ഭൂഷണ്‍ ആര്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഷൈലാഭായി വി ആര്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു,
ടി ബി എച്ച് ഐ വി കോ-ഓഡിനേറ്റര്‍, ബിന്ദു, ഐസിടിസി കൗണ്‍സിലര്‍മാര്‍, ടി ബി ഓഫീസില്‍ നിന്നുള്ള ജീവനക്കാര്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍, ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാര്‍ ,എ ആര്‍ ടി വിഭാഗം ജീവനക്കാര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു സ്‌കൂളില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന 36 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വെള്ളയാംകുടി സെന്റ് ജെറോം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ റോസ് മരിയ ആന്റണി, ശ്രേയ സെബാസ്റ്റ്യന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8, 9 ക്ലാസുകളില്‍ പഠിക്കുന്ന അര്‍ച്ചന ടി ബെന്നി, ഹെയ്സല്‍ സാറ ബിജു എന്നിവര്‍ രണ്ടാം സ്ഥാനവും, കൊമ്പന്‍പാറ എഫ് എം ജി എച്ച് എസ് എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ടാനിയ നെല്‍സണ്‍, ആന്‍ ട്രീസാ സിബി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സിബി ജോര്‍ജ് ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. അജീഷ് കൃഷ്ണന്‍ ,എ ആര്‍ ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമോന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 5000 ,4000,3000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള അവസരവും ലഭിക്കും.
 

date