Skip to main content

*വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലേബർ രജിസ്ട്രേഷനും പുതുക്കലും: ജൂലൈ 31-നകം പൂർത്തിയാക്കണം*

‌ജില്ലയിലെ എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളും കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമപ്രകാരം 2026 വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ 31-നകം പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ മുഖേനയോ തൊഴിൽ വകുപ്പിന്റെ www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ രജിസ്‌ട്രേഷൻ എടുക്കാനും പുതുക്കാനും സൗകര്യമുണ്ട്.

 രജിസ്‌ട്രേഷൻ എടുക്കാതിരിക്കുക, പുതുക്കാതിരിക്കുക അല്ലെങ്കിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക എന്നിവ 5,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായി ബന്ധപ്പെടാം:  തൃശ്ശൂർ ഒന്നാം സർക്കിൾ: 0487-2325556, 8547655458  തൃശ്ശൂർ രണ്ടാം സർക്കിൾ: 0487-2325558, 8547655468  തൃശ്ശൂർ മൂന്നാം സർക്കിൾ: 0487-2325557, 8547655480  ചാലക്കുടി: 0480-2709174, 8547655496  ചാവക്കാട്: 0487-2500091, 8547655495  ഇരിങ്ങാലക്കുട: 0480-2833776, 8547655498  കൊടുങ്ങല്ലൂർ: 0480-2803480, 8547655499  കുന്നംകുളം: 04885-222220, 8547655488  വടക്കാഞ്ചേരി: 04884-234574, 8547655497

date