ജില്ലാതല അറിയിപ്പുകൾ
തൊഴിലധിഷ്ഠിത കോഴ്സുകൾ
കണ്ണൂർ ഗവ. വനിത ഐ. ടി. ഐയിൽ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൌണ്ടിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തിയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്സ് - ജിഎസ് ടി റിട്ടേൺ ഫയലിംഗ് (ഒരു മാസം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം തുടങ്ങിയത്. സീറ്റുകൾ പരിമിതം. പ്ലേസ്മെൻ്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354
ക്യാമ്പ് ഫോളോവർ ഇൻ്റർവ്യൂ
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ കുക്ക് (2), സ്വീപ്പർ (1) ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് 59 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. മുൻപരിചയം ഉള്ളവർ ആഗസ്ത് നാലിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ ( വോട്ടർ ഐ ഡി / ആധാർ), പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് കൂടികാഴ്ചയ്ക്ക് എത്തണം.
സീറ്റൊഴിവ്
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഇക്കണോമിക്‌സ് ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. വിദ്യാർത്ഥിനികൾ ആഗസ്ത് മൂന്നിന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.
പോളി ഡിപ്ലോമ സ്പോട് അഡ്മിഷൻ
നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷം ഒന്നാം വർഷ റെഗുലർ ഡിപ്ലോമ (ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ ) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31 ന് കോളേജിൽ വച്ച് നടക്കും. പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ദിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം 10 മണിക്ക് മുൻപായി കോളേജിൽ എത്തണം. നേരിട്ടു എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട പ്രോക്സി ഫോം ഉപയോഗിക്കാം. ഫോൺ: 0460 2251033.
മാനന്തവാടി കോളേജിൽ ജെ.ആർ.എഫ് ഒഴിവ്
മാനന്തവാടി ഗവ. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആർ.ഒയുടെ റെസ്പോണ്ട് മേജർ റിസർച്ച് പ്രൊജക്റ്റിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ പുനർ അഭിമുഖം ആഗസ്ത് മൂന്നിന് രാവിലെ 10 ന് കോളേജിൽ വെച്ച് നടത്തും. മൈക്രോവേവ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്‌സി/ എം.ടെക് ഇലക്ട്രോണിക്സ് ബിരുദവും, യു.ജി.സി-നെറ്റ് / ഗേറ്റ് അല്ലെങ്കിൽ വെബ് സൈറ്റിലെ വിശദമായവിജ്ഞാപനത്തിൽ പരാമർശിച്ച മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം. സിഎസ് ടി/എച്ച്എഫ്എസ്എസ് സോഫ്റ്റ്‌വെയറുകൾ, മൈക്രോസ് ട്രിപ്പ് ആൻ്റിന അറേകൾ, ആൻ്റിന മെഷർമെൻ്റുകൾ, ഹീറ്റ് സിങ്ക് ഡിസൈൻ, തെർമൽ സിമുലേഷൻ എന്നിവയിൽ മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ സഹിതം പ്രിൻസിപ്പാൾ മുൻപാകെ എത്തണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി http://gemananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf സന്ദർശിക്കണം. ഫോൺ: 94479 59305, 8848629527.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ, കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള എൻസിവിടി അഫിലിയേഷൻ ലഭിച്ച വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31 ന് സ്പോട്ട് അഡ്മിഷൻ നടത്തും. അസൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ രേഖകളും സഹിതം രാവിലെ 10 മണിക്ക് ഐ.ടി.ഐയിൽ എത്തണം. ഫോൺ: 0497-2835987, 7012827630.
കുടിവെള്ള വിതരണം തടസ്സപ്പെടും
അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിലെ അടിയന്തിര അറ്റകുറ്റപണി നടത്തുന്നതിന്റെ ഭാഗമായി ആഗസ്ത് ഒന്നിന് അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, ചെമ്പിലോട് ഗ്രാമപഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷന് കീഴിലുള്ള ചേലോറ സോണിലും കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും.
സൗജന്യ കൃത്രിമ കാൽ വിതരണം
ജില്ലാ പഞ്ചായത്ത് 2025-2026, 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലാ ആശുപത്രി ലിംബ് ഫിറ്റിങ് സെൻ്ററിൽ നിന്ന് ഹൈടെക് കൃത്രിമകാലുകൾ നിർമ്മിച്ചു ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ അപേക്ഷ അതാത് തദ്ദേശ സ്ഥാപനം മുഖേന ജില്ലാ പഞ്ചായത്തിൽ ആഗസ്ത് 10 നുള്ളിൽ ലഭ്യമാക്കണം.
ലേലം
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും, എംടി ഓഫീസ് സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതും, വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ വിവിധയിനം ടയറുകൾ, സ്പെയർ പാർട്ട്സുകൾ തുടങ്ങിയവയുടെ പുനർലേലം ആഗസ്ത് നാലിന് രാവിലെ 10 മുതൽ നാല് വരെ www.mstcecommerce.com മുഖാന്തരം നടത്തും. ഫോൺ: 9446777447.
വിഷൻ പ്ലസ് എൻട്രൻസ് പരിശീലനം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന, അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ /എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് ഒരു വർഷം പരമാവധി 54000 രൂപ വരെ അനുവദിക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് പ്ലസ് ടു/വി.എച്ച്.എസ്.സി പരീക്ഷയിൽ ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് വാങ്ങി ജയിച്ചിട്ടുള്ളതും സിബിഎസ്ഇ, ഐസിഎസ്ഇ ൽ എ2, എ ഗ്രേഡുകൾ നേടിയതോ ആയ ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (കുടുംബ വരുമാനം ആറ് ലക്ഷത്തിൽ താഴെ), പ്ലസ് ടു മാർക്ക് ലിസ്റ്റ്, പരിശീലനത്തിന് ചേർന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീതി, പഞ്ചായത്ത്/ ബ്ലോക്കിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപ്രതം, ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നി രേഖകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയ്യതി സെപ്തംബർ 30.
- Log in to post comments