Post Category
റീടെണ്ടർ ക്ഷണിച്ചു
പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുളള കുമാരനല്ലൂർ, കോട്ടയം, നാട്ടകം സെക്ടറുകളിലെ യഥാക്രമം 42, 49, 43 വീതം അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിനും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുട്ട വിതരണം ചെയ്യുന്നതിനും റീടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് 13ന് ഒരു മണിക്കു മുൻപ് ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പള്ളം അഡീഷണൽ പ്രൊജക്റ്റ് ഓഫീസ്, കുമാരനല്ലൂർ എന്ന വിലാസത്തിൽ സമർപ്പിക്കാം. ഫോൺ: 0481 2310355.
date
- Log in to post comments