Post Category
പട്ടികവര്‍ഗ യുവതികള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനം
പട്ടികവര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ദ്വിവത്സര സൗജന്യ തയ്യല്‍ കോഴ്സിന്റെ 2026-28 ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 16 - 40. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ (മൂന്നാം നില), റാന്നി പി.ഒ എന്ന വിലാസത്തില്‍ അപേക്ഷ അയക്കുകയോ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയോ ചെയ്യണം. അവസാന തീയതി ഓഗസ്റ്റ് 10. ഫോണ്‍: 04735 227703.
date
- Log in to post comments