സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ 25 പ്ലറ്റൂണുകള്‍ അണിനിരക്കും കലക്ടറേറ്റില്‍ ആലോചന യോഗം ചേര്‍ന്നു
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചന യോഗം ചേര്‍ന്നു. പൊലിസ് (മൂന്ന്), ഫോറസ്റ്റ് (ഒന്ന്), ഫയര്‍ ഫോഴ്സ് (രണ്ട്), എക്സൈസ് (ഒന്ന്), സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ്സ് (ആറ്), സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് (ഏഴ്), ജൂനിയര്‍ റെഡ് ക്രോസ് (നാല്), എന്‍സിസി (ഒന്ന്) എന്നിങ്ങനെ 25 പ്ലറ്റൂണുകള്‍ സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരക്കും. സ്‌കൂള്‍ ടീമുകളുടെ ബാന്‍ഡ് സെറ്റുണ്ടാകും. സാംസ്‌കാരിക പരിപാടിയും അരങ്ങേറും. പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡിനാണ്.
ഓഗസ്റ്റ് 10, 11, 13 തീയതികളില്‍ പരേഡ് റിഹേഴ്സല്‍ നടത്തും. ആദ്യ രണ്ടു ദിവസം വൈകിട്ട് മൂന്നു മുതലും ഓഗസ്റ്റ് 13 ന് രാവിലെ എട്ടിനുമാണ് റിഹേഴ്സല്‍. ആഘോഷത്തിന്റെ ഏകോപനചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ക്കാണ്. സ്വാതന്ത്ര്യദിനം പിഴവുകളില്ലാതെ ഭംഗിയായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അവരുടെ ചുമതല കൃത്യമായി നിര്‍വഹിക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, എഡിഎം ആര്‍ രാജലക്ഷ്മി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗം
- Log in to post comments