വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു. 2025-26 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി.ബി.എസ്.ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും ഐ.സി.എസ്.ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും ബിരുദ/ബിരുദാനന്തര പ്രെഫഷണല്‍ കോഴ്‌സുകള്‍ളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. കലാകായിക സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും പ്രത്യേക ക്യാഷ് അവാര്‍ഡുണ്ട്. മാര്‍ക്ക് പട്ടികകളുടെയും സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, വിദ്യാര്‍ഥിയുടെ കളര്‍ ഫോട്ടോ സഹിതം ഒക്ടോബര്‍ 30 നകം www.peedika.kerala.gov.in ലോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പിക്കണം. ഫോണ്‍: 0468 2223169.
- Log in to post comments