Skip to main content

എം.സി.എഫില്‍ നിന്നുള്ള മാലിന്യ നീക്കം: വ്യാജവാര്‍ത്ത തള്ളി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അജൈവ മാലിന്യ സംഭരണ കേന്ദ്രത്തില്‍ (എംസിഎഫ്) മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുകയാണെന്നും കഴിഞ്ഞ ഏഴ് മാസമായി ക്ലീന്‍ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നുമുള്ള വാര്‍ത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.
2026 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ആറ് ടണ്‍ ഖരമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി എം.സി.എഫില്‍ നിന്ന് നീക്കം ചെയ്തു. നിലവില്‍ എം.സി.എഫില്‍ ഉള്ളത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ അടുത്തിടെ ശേഖരിച്ച് തരംതിരിക്കലിനായി എത്തിച്ച മാലിന്യമാണ്. എം.സി.എഫില്‍ തീപിടിത്ത സാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളും സുരക്ഷ സജ്ജീകരണങ്ങളും ഗ്രാപഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ്‌റ് സെക്രട്ടറി വ്യക്തമാക്കി.

 

date