Post Category
ഡ്രൈവര്‍ നിയമനം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് നിവാസികളായിരിക്കണം. യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായ പരിധി 18-41 (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുളള ഇളവുകള്‍ ബാധകം). ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്, മുന്‍പരിചയം തെളിയിക്കുന്ന രേഖ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പിക്കണം. അവസാന തീയതി ഓഗസ്റ്റ് ഏഴ് വൈകിട്ട് അഞ്ച്. ഫോണ്‍: 04735 240230.
date
- Log in to post comments