Skip to main content

വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 3-ന്

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം   ആഗസ്റ്റ് മൂന്ന് രാവിലെ ഒമ്പതിന്  ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഹാളില്‍   നടത്തും. 'ഹര്‍ ദിന്‍ സുരക്ഷിത്', 'വ്യവസായ സൗഹൃദ ലൈസന്‍സിംഗ്', 'അണ്‍ രജിസ്റ്റേര്‍ഡ് ഫാക്ടറികളുടെ രജിസ്ട്രേഷന്‍' എന്നീ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം   തൊഴില്‍ വകുപ്പ് മന്ത്രി   ബിന്ദു കൃഷ്ണ നിര്‍വഹിക്കും.    മേയര്‍   എ.കെ. ഹഫീസ് അധ്യക്ഷനാകും. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്  ആര്‍ സൂരജ് കൃഷ്ണന്‍,   തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി   ഷീബ ജോര്‍ജ്,  ജോയിന്റ് ഡയറക്ടര്‍ ടി.കെ ഷാബുജാന്‍.   വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ മേഖലയിലെ പ്രതിനിധികള്‍, തൊഴിലുടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സുരക്ഷാ വിദഗ്ധര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.    വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുക, തൊഴില്‍ അപകടങ്ങള്‍ കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക എന്നിവയാണ്  പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങള്‍.   

 

date