കേരളത്തില്‍ ഉത്സവ ഫെയറുകള്‍ പുനരാരംഭിക്കും -മന്ത്രി അനൂപ് ജേക്കബ്
അരൂര്‍ മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോറാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കേരളത്തിലെ മാവേലി സ്റ്റോറുകളെ ഘട്ടംഘട്ടമായി മാവേലി സൂപ്പര്‍ സ്‌റ്റോറുകളായി ഉയര്‍ത്തുമെന്നും ഉത്സവ ഫെയറുകള്‍ പുനരാരംഭിക്കുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. അരൂര്‍ മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോറാക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷനായി. ആദ്യ വില്‍പന പ്രവാസി വ്യവസായി നാസര്‍ നെല്ലോളിക്ക് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീറ കേളാത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം രാജന്‍, ഷംസു മഠത്തില്‍, അലീമത്ത് നീലഞ്ചേരികണ്ടി,
സുനിത സുമാലയം, പി.എം നാണു, എന്‍ കെ ജെല്‍ഷി, കെ ജിഷി, എം.കെ ഭാസ്‌കരന്‍, രവി കൂടത്താണ്ടി, കോറോത്ത് ശ്രീധരന്‍, ടി.കെ രാജന്‍, കളത്തില്‍ ബാബു, ടി.കെ രാഘവന്‍, എം.എ ഗഫൂര്‍, ഡി.എസ്.ഒ എം.എംപ്രജുല എന്നിവര്‍ സംസാരിച്ചു.
- Log in to post comments