ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസിന്റെ സഹകരണത്തോടെ കോഴിക്കോട് ഹോളി ക്രോസ് കോളേജില്‍ 'നശാമുക്ത യുവ വികസിത ഭാരത്' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
അഡ്വ. കെ. ജയന്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അസി. കലക്ടര്‍ മാളവിക ജി. നായര്‍ അധ്യക്ഷയായി. കേരള എന്‍.സി.സി 30-ാം ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വൈ.കെ ഗൗതം മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷൈനി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. മൈ ഭാരത് സംസ്ഥാന ഡയറക്ടര്‍ അഭയ് ശങ്കര്‍, എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജോജോ ജോസഫ്, മൈ ഭാരത് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ സി സനൂപ് എന്നിവര്‍ സംസാരിച്ചു.
വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റില്‍ ദേശീയതലത്തില്‍ പങ്കെടുത്ത അലിഷ അനില്‍, ശിവാനി എന്നിവര്‍ക്കും വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമില്‍ പങ്കെടുത്ത വാണി റാം, ഫിജാസ് എന്നിവര്‍ക്കും ഉപഹാരം വിതരണം ചെയ്തു. തുടര്‍ന്ന് നശാമുക്ത ഭാരത് പ്രതിജ്ഞയെടുത്തു. പരിപാടിയോടനുബന്ധിച്ച് തീമാറ്റിക് ഗ്രൂപ്പ് ഡാന്‍സ്, മൈം, ഗ്രൂപ്പ് സോങ്, സ്ലാം പോയട്രി, ചിത്രരചന, പ്രസംഗം, സ്ലോഗന്‍ രചന, റീല്‍ മേക്കിങ് മത്സരങ്ങളും സംഘടിപ്പിച്ചു.
- Log in to post comments