ഔഷധസസ്യകൃഷി ധാരണാപത്രം കൈമാറലും സെമിനാറും മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
ഔഷധസസ്യ കൃഷിയെക്കുറിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടനവും തൃശ്ശൂരില്‍ ഔഷധസസ്യ കൃഷിക്ക് നേതൃത്വം നല്‍കുന്ന മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണാപത്രം കൈമാറ്റവും ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു. ആയുഷ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഔഷധസസ്യ കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പരിപോഷണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി വിപണി ഉറപ്പിക്കുന്നതിനുവേണ്ടി കര്‍ഷക സംഘങ്ങളും ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ കമ്പനികളുമായുള്ള ധാരണാപത്രം കൈമാറ്റവും ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നു.
തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, ഔഷധി മാനേജിംഗ് ഡയറക്ടര്‍ പി.എം ലതാകുമാരി, സീതാറാം ആയുര്‍വ്വേദ ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഡി. രാമനാഥന്‍, എ.വി.എ ചോലയില്‍ ഹെല്‍ത്ത്‌കെയര്‍ മെഡിമിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.വി. അനൂപ്, എസ്.എല്‍.എ ഔഷധശാല മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.ടി.എന്‍ വാസുദേവന്‍ മൂസ്സ്, മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ടി.എ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. എച്ച്. മുഹ്‌സീന സ്വാഗതവും സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡോ. ഒ.എല്‍. പയസ് നന്ദിയും പറഞ്ഞു.
- Log in to post comments