Post Category
ജില്ലയില്‍ നാളെ (ആഗസ്റ്റ് 1) ഓറഞ്ച് അലേര്‍ട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ആഗസ്റ്റ് 1) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
date
- Log in to post comments