ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
2025 ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയും ഭിന്ന ശേഷിക്കാരായ കുട്ടികളെയും കൂടി പ്രത്യേക വിഭാഗമായി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം നല്‍കുന്നത്.
6-11, 12-18 വയസ്സ് എന്നീ രണ്ടു വിഭാഗങ്ങളിലായി തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്.
പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ കുട്ടികളെയും ഉജ്ജ്വല ബാല്യം പുരസ്‌കാരം ഒരു തവണ ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല. കഴിവ് തെളിയിച്ചിട്ടുള്ള മേഖലയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സി.ഡി/പെന്‍ഡ്രൈവ്, പത്രകുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2026 സെപ്റ്റംബര്‍ 10 വരെയാണ്. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോമിനായി ഓഫീസ് പ്രവര്‍ത്തന സമയത്ത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്. വിലാസം: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ ഫോണ്‍: 0487 2364445.
- Log in to post comments