ജില്ലാതല അറിയിപ്പുകൾ
വൃദ്ധ സദനത്തിലെ അന്തേവാസി മരണപ്പെട്ടു
അഴിക്കോട് ചാലിൽ പ്രവർത്തിക്കുന്ന ഗവ. വൃദ്ധസദനത്തിലെ താമസക്കാരനായ വാസു (90) തലശ്ശേരി, കൊടക്കളം എന്നയാൾ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 30 ന് മരണപ്പെട്ടു. ഭൗതിക ശരീരം എറ്റുവാങ്ങുന്നതിനായി ബന്ധുക്കളോ സ്വന്തക്കാരോ വൃദ്ധസദനവുമായി ബന്ധപ്പെടണമെന്നും അല്ലാത്തപക്ഷം ആഗസ്ത് രണ്ടിന് കണ്ണൂർ കോർപ്പറേഷൻ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
(പടം)
ഗസ്റ്റ് ഇൻസ്ട്രക്ടർ
കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ, ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (ജനറൽ വിഭാഗം) താൽക്കാലിക നിയമനം നടത്തുന്നതിനായി ആഗസ്ത് മൂന്നിന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ വച്ച് അഭിമുഖം നടത്തും. ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും /അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 04972835987.
സ്പോട്ട് അഡ്മിഷൻ
മാടായി ഗവ. ഐ.ടി.ഐ യിൽ വനിത സംവരണ വിഭാഗത്തിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ആഗസ്ത് മൂന്നിന് രാവിലെ 11 മണി വരെ അനുബന്ധ രേഖകളുമായി ഐ ടി ഐ യിൽ നേരിട്ട് എത്തണം. പ്രായപരിധി ഇല്ല. ഫോൺ: 9744260162, 9447685775.
മെഡിക്കൽ കോർഡിനേറ്റർ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്‌പ) കീഴിൽ മെഡ്കോ (മെഡിക്കൽ കോർഡിനേറ്റർ) തസ്‌തികയിൽ ഒഴിവ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദത്തിനുപുറമെ ഡിസിഎ അല്ലെങ്കിൽ പിജിഡിസിഎ നേടിയിരിക്കണം.ആറ് മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 45 വയസ്സ് കവിയരുത്.
നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ ആണ്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ആഗസ്ത് 10 ന് രാവിലെ 10 മണിക്ക് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
പാരലീഗൽ പേഴ്സണൽ/ലോയർ
കൂത്തുപറമ്പ് സബ് ട്രഷറിക്ക് സമീപം സ്ഥിരം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ പാരലീഗൽ പേഴ്സണൽ/ലോയർ (1) തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. നിയമത്തിൽ ബിരുദമോ നിയമപരമായ പരിശീലനമോ നിയമങ്ങളെക്കുറിച്ചുള്ള അറിവോ വേണം. സർക്കാർ അല്ലെങ്കിൽ സർക്കാരേതര വനിതാ പദ്ധതികളിലോ പരിപാടികളിലോ ജില്ലാ തലത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അല്ലെങ്കിൽ ഏതെങ്കിലും കോടതിയിൽ അഭിഭാഷകയായി കുറഞ്ഞത് രണ്ട് വർഷത്തെ കേസ് നടത്തി പരിചയം ഉള്ള അഭിഭാഷക. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ആഗസ്ത് 14 ന് വൈകുന്നേരം 5 മണിക്കുള്ളിൽ കണ്ണൂർ സിവിൽ സ്റ്റേഷൻ കോബൗണ്ടിൽ പ്രവർത്തിക്കുന്ന വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0490 2367450, 7306996066.
ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി/ഡിപ്ലോമ
കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആൻ്റ് ഡിസൈൻ സെൻ്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻ്റ് റീടെയിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് ആഗസ്ത് നാല്, അഞ്ച് തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത പ്ലസ് ടു/ഡിഗ്രി. വിലാസം: അപ്പാരൽ ട്രെയിനിങ് ആൻ്റ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെൻ്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ്. ഫോൺ: 8301030362, 9995004269.
ചിക്ക് സെക്സർ
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ചിക്ക് സെക്സർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: പൗൾട്രി ഹസ്ബൻ്ററി പ്രത്യേക വിഷയമായെടുത്ത് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്റിലുള്ള വി എച്ച് എസ് സി പാസായിരിക്കണം, ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും വെൻ്റ് രീതി ഉപയോഗിച്ചുള്ള ഡേ ഓൾഡ് ചിക് സെക്സിങിൽ 98 ശതമാനത്തിൽ കുറയാത്ത കൃത്യത സാക്ഷ്യപ്പെടുത്തിക്കൊണ്ട് കുറഞ്ഞത് അഞ്ച് മാസത്തെ ചിക് സെക്സിങ് ആൻഡ് ഹാച്ചറി മാനേജ്‌മെന്റ് കോഴ്സ് വിജയകരമായി പൂർത്തീകരിക്കണം.
പ്രായപരിധി 41 (നിയമാനുസൃത ഇളവ് ബാധകം). എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്ത് 20 നകം പേര് രജിസ്റ്റർ ചെയ്യണം.
സീറ്റൊഴിവ്
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഇക്കണോമിക്‌സ് ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആഗസ്ത് മൂന്നിന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.
ഇൻ്റർവ്യൂ മാറ്റി
നാറാത്ത് ഗ്രാമപഞ്ചായത്തിലെ സായംപ്രഭ ഹോമിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കർ നിയമനത്തിനായി ആഗസ്ത് ഒന്നിന് പഞ്ചായത്ത് ഓഫീസിൽ നടത്താൻ തീരുമാനിച്ച വാക്ക് ഇൻ ഇൻ്റർവ്യൂ മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട്.
ഡോക്‌ടർ നിയമനം
തളിപ്പറമ്പ് താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സായാഹ്ന ഒപി ക്ലിനിക്കിലേക്ക് ഡോക്‌ടർ തസ്തികയിലേക്കുള്ള നിയമനം നടത്തുന്നു. വാക് ഇൻ ഇൻറർവ്യൂ ആഗസ്ത് അഞ്ചിന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്‌ടറേറ്റിൽ വെച്ച് നടത്തും. എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം എത്തണം.
ഫോൺ: 04602203298.
പ്രീ പ്രൈമറി ടീച്ചേഴ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അംഗീകരിച്ച പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്കും ഇന്റർനാഷണൽ മോണ്ടിസ്സറി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോൺ: 6235309809.
- Log in to post comments