Skip to main content

പട്ടിക വര്‍ഗക്കാര്‍ക്ക് നീറ്റ്/ജെ.ഇ.ഇ പരിശീലനം

2027 ലെ നീറ്റ്/ജെ.ഇ.ഇ പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പ്രൊജക്റ്റ് ഓഫീസര്‍/ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്ക് ആഗസ്റ്റ് ഏഴിന് അഞ്ച് മണിക്ക് മുന്‍പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2304594, 0471 2303229

date