Skip to main content

നിര്‍മ്മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കും

ജില്ലയില്‍ പാറ, മണല്‍, എംസാന്‍ഡ് പോലുള്ള നിര്‍മ്മാണ സാമഗ്രികളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാറ ഖനനം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ പാറയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു.

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് എബിസി സെന്ററിന്റെ പ്രവര്‍ത്തനം ഉടനാരംഭിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ. വര്‍ഗീസ് പറഞ്ഞു.

സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും യോഗത്തില്‍ ആദരിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ വി.എം. ആര്യ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date