Skip to main content

മഴ അറിയിപ്പുകൾ

 

 മഴ: കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 3) അവധി

 

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കോതമംഗലം,  മൂവാറ്റുപുഴ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തി മേൽപ്പറഞ്ഞ താലൂക്കുകളിലെ  പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3, തിങ്കൾ) ജില്ലാ കളക്ടർ ജി പ്രിയങ്ക  അവധി പ്രഖ്യാപിച്ചു.  അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. 

മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

 

കനത്ത മഴ: ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 3) അവധി

 

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ ( 10PM)  മുന്നറിയിപ്പ് പ്രകാരം  ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നു.  അതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷയെ കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3 , തിങ്കൾ ) ജില്ലാ കളക്ടർ ജി പ്രിയങ്ക  അവധി പ്രഖ്യാപിച്ചു.

 അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

date