മന്ത്രി മോൻസ് ജോസഫ് അന്തിമോപചാരമർപ്പിച്ചു റെജീനയ്ക്കും ജോസഫിനും വിട നൽകി നാട്
പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മണപ്പാട്ട് വീട്ടിൽ റെജീന ജോണിക്കും, മകൻ ജോസഫിൻ ജോണിക്കും നാടിന്റെ അന്ത്യാഞ്ജലി. പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ ഇരുവരുടെയും ഭൗതിക ശരീരം സംസ്കരിച്ചു.പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവന നിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പുഷ്പചക്രമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണനും മീനച്ചിൽ തഹസീൽദാർ സജിമോൻ മാത്യുവും അന്തിമോപചാരമർപ്പിച്ചു. ആന്റോ ആന്റണി എം.പി, എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, അംഗം ആർ. ശ്രീകല, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
- Log in to post comments