നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ആലത്തൂര്‍ താലൂക്ക് പരിധിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിയമ ബോധവല്‍ക്കരണ പരിപാടി ആലത്തൂര്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റി ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കെ ജി പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ് ചെയര്പേഴ്സന്മാര്, വൈസ് ചെയര്പേഴ്സന്മാര്, ഉപസമിതി കണ്‍വീനര്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ക്കായി കുടുംബശ്രീ ജില്ലാ മിഷനും കുടുംബശ്രീ ജന്‍ഡര്‍ വികസന പദ്ധതിയും ആലത്തൂര്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സുപ്രീം കോടതിയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ ക്യാമ്പയിന് തുടക്കം കുറിച്ചത്. ജില്ലയില്‍ മുഴുവന്‍ കുടുംബശ്രീ സി ഡി എസുകളിലും ക്യാമ്പയിന് വ്യാപിപ്പിക്കുകകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. സ്ത്രീകൾ, കുട്ടികള്‍ എന്നിവരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിയമങ്ങള്‍, ജില്ലയിലെ സഹായ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അഡ്വ. ഡോ. വി കൃഷ്ണകുമാരന്‍ വിശദീകരിച്ചു.
എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കണ്ണന് അധ്യക്ഷത വഹിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീന താജുദ്ദീന്, എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര് രമേശ് കുമാര്‍ എന്നിവര്‍ മുഖ്യതിഥികള്‍ ആയി. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്, എരിമയൂര്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ അഞ്ജു, ആലത്തൂര്‍ ലീഗല്‍ സര്‍വീസ് സര്‍വീസ് കമ്മിറ്റി സെക്രട്ടറി വിനീഷ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ ബാബുരാജ്, എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ എ ഡി എം സി അനുരാധ,കുടുംബശ്രീ പ്രവര്‍ത്തകര്‍, ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments