Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ:ആഗസ്റ്റ് മൂന്നിന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വിവിധ വിജ്ഞാന്‍ വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഗ്രാമപഞ്ചായത്തുകളായ മുതലമട (പറയമ്പള്ളം ലക്ഷം വീട്), അകത്തേത്തറ ( കൊങ്ങപ്പാടം), മരുതറോഡ് (പടലിക്കാട് ), ശ്രീകൃഷ്ണപുരം (മഠത്തില്‍ത്തൊടി)എന്നിവിടങ്ങളിലാണ് നിയമനം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യുവതീ യുവാക്കള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടിജാതി വികസന ഓഫീസുമായോ കൊല്ലങ്കോട്, മലമ്പുഴ, ശ്രീകൃഷ്ണപുരം ബ്ലോക്കുകളുമായോ ബന്ധപ്പെടുക. ഫോണ്‍: 0491 2505005.
date
- Log in to post comments