Skip to main content

പ്രവാസി കമ്മീഷൻ അദാലത്ത്

തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്കായി ആഗസ്റ്റ് 11 രാവിലെ 10 മുതൽ തിരുവനന്തപുരം നോർക്ക സെന്ററിലെ എൻ.ആർ.ഐ. (കെ) കമ്മീഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ (ആറാം നില) കേരള പ്രവാസി കമ്മീഷൻ അദാലത്ത് നടത്തും. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകാനും സംവദിക്കാനും പ്രവാസികൾക്ക് അവസരം ഉണ്ടാകും. പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർഇ-മെയിൽപാസ്‌പോർട്ടിന്റെ പകർപ്പ്വിസയുടെ പകർപ്പ്എതിർകക്ഷികളുടെ വ്യക്തമായ പേരുംമേൽവിലാസവുംആവശ്യമായ മറ്റ് രേഖകൾനാട്ടിൽ ബന്ധപ്പെടേണ്ട വിലാസംഫോൺ നമ്പർ എന്നിവ സഹിതം സമർപ്പിക്കണം. പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്അംഗങ്ങളായ പി.എം. ജാബിർഡോ. മാത്യൂസ് കെ. ലൂക്കോസ്എം. എം. നഈംജോസഫ് ദേവസ്യ പൊൻമാങ്കൽമറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പരാതികൾ കമ്മീഷന് നേരിട്ടുംsecycomsn.nri@kerala.gov.in എന്ന ഇ-മെയിലിലും ചെയർപേഴ്സൺപ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻനോർക്ക സെന്റർ. ആറാം നിലതൈക്കാട് പി.ഒ.തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയയ്ക്കാം.

പി.എൻ.എക്‌സ്. 2978/2026

date