Skip to main content

മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം

പാലക്കാട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഹിന്ദു നാടാർ വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (വിഷ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.  ബി എ എം എസുംവിഷ/ അഗതതന്ത്രയിൽ എം ഡി യോഗ്യതയുംകേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  ശമ്പള സ്‌കെയിൽ  55,200-1,15,300 രൂപ.  പ്രായപരിധി 01/01/2026 ന് 22 നും 46 നും മധ്യേ. ഹിന്ദു നാടാർ വിഭാഗത്തിൽ ഉൾപ്പെട്ട തത്പരരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 13 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ  നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

പി.എൻ.എക്‌സ്. 2979/2026

date